Latestകണ്ണൂര്‍

കെ.എസ്.യു 65 ആം സ്ഥാപകദിനം ആചരിച്ചു

മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 65 ആം സ്ഥാപകദിനത്തിന്റെ ഭാഗമായി തില്ലങ്കേരിയിൽ പതാക ഉയർത്തലും, പഠനോപകരണ വിതരണവും നടത്തി. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. റയീസ് ഉളിയിൽ, ജയേഷ് തില്ലങ്കേരി, ജിബിൻ കുന്നുമ്മൽ, അഭിനന്ദ് പി.എം, യദുരാജ് തുടങ്ങിയവർ സംസാരിച്ചു.