ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. ഗണേഷിന്റെ പത്തനാപുരത്തെ ഓഫീസില്‍ നിന്നാണ് ബേക്കല്‍ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേര്‍ന്ന് മാപ്പുസാക്ഷി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു