സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു.
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നും ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.1370 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. നാലുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
എറണാകുളത്താണ് കൂടുതല്‍ രോഗികള്‍. 24 മണിക്കൂറിനിടെ 463 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 239 പേരെ കൂടി രോഗം ബാധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.