നരേന്ദ്ര മോദിയെ പ്രശംസിച്ച് കെ സുരേന്ദ്രൻ
നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 2014ൽ അധികാരത്തിൽ വന്ന മോദി സർക്കാരാണ് രാജ്യത്തെ ഭരണ മുരടിപ്പിനും വികസന മുരടിപ്പിനും അറുതിവരുത്തിയതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഈ വർഷത്തെ ജിഡിപി 8.47 ശതമാനമായി ഉയർന്നുവെന്ന വസ്തുത ഇതിനു ഉദാഹരണമാണ്. കഠിനാധ്വാനത്തിലൂടെയാണ് മോദി എട്ട് വർഷം കൊണ്ട് രാജ്യത്തെ ലോകശക്തിയാക്കി മാറ്റിയത്. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രത്തലവനായി ഇന്ത്യൻ പ്രധാനമന്ത്രി മാറി. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ 80 കോടി ദരിദ്രർക്ക് സൗജൻയ ഭക്ഷ്യധാൻയങ്ങൾ വിതരണം ചെയ്യുന്ന ഒരു സർക്കാരാണ് ഡൽഹിയിലുള്ളത്.
കേരളത്തിൻ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ജിഎസ്ടി നഷ്ടപരിഹാരമായി 5,600 കോടി രൂപയാണ് ഇന്നലെ കേരളത്തിൻ അനുവദിച്ചത്. പ്രതിവർഷം 3,000 കോടി രൂപയാണ് റവൻയൂ കമ്മി ഗ്രാൻറായി കേന്ദ്രം കേരളത്തിൻ നൽകുന്നത്. നികുതി പിരിവിൻറെ 42 ശതമാനം സംസ്ഥാനത്തിൻ നൽകുന്ന സഹകരണ ഫെഡറലിസമാണ് മോദി സർക്കാർ നടപ്പാക്കുന്നത്.
പിഎംഎവൈയുടെ കീഴിലുള്ള നഗരങ്ങളിൽ 1.22 കോടി ആളുകൾക്ക് വീടുകൾ നൽകിയ കേന്ദ്ര സർക്കാർ ഗ്രാമപ്രദേശങ്ങളിൽ 2.3 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകി. സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി രാജ്യത്ത് 2.35 കോടി ശൗചാലയങ്ങൾ നിർ മ്മിച്ചു. ജൽ ജീവൻ മിഷൻ കീഴിൽ 6.5 കോടി കുടുംബങ്ങൾ ക്ക് കുടിവെള്ളം നൽ കി. 3.2 കോടി ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് വഴിയാണ് സഹായം അനുവദിച്ചത്. 18 കോടി ആയുഷ്മാൻ കാർഡുകളാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്തത്. 190 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞതിൽ ലോകം അതിശയിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.