ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന് പ്രസന്ന ദമ്പതികളുടെ മകള്‍ 16 വയസുകാരി ദേവനന്ദയാണ് ഷവര്‍മ കഴിച്ച് വിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ പതിനഞ്ചോളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.