രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ
ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാർത്ഥിക്കായി സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ശരദ് പവാർ നിലപാട് വ്യക്തമാക്കിയത്.
ഞാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനില്ല, പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഞാൻ പ്രതിപക്ഷ സ്ഥാനാർത്ഥിയാകില്ല, അദ്ദേഹം പറഞ്ഞു. എൻസിപി ക്യാബിനറ്റ് അംഗങ്ങൾ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.