കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്