കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബി.ജെ.പി. എം.എൽ.എ. മരിച്ചു
ജയ്പുർ: രാജസ്ഥാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബി.ജെ.പി. എം.എൽ.എ. മരിച്ചു. രാജസമന്ദ് എം.എൽ.എ. കിരൺ മഹേശ്വരി(59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു മരണം.
കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ കിരൺ ചികിത്സയിലായിരുന്നു. രാജസമന്ദ് മണ്ഡലത്തിൽനിന്ന് മൂന്നു തവണ കിരൺ വിജയിച്ചിട്ടുണ്ട്.