തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു.
കൊച്ചി:സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. രണ്ടുദിവസത്തിനിടെ പവന് 720 രൂപയാണ് കുറഞ്ഞത്.ഇന്ന് താഴ്ന്നത് 80 രൂപ. 37,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.
ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 38,680 രൂപയായിരുന്നു അന്നത്തെ വില.