കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു.സംഭവത്തില്‍ വിമുക്തഭടന് കൂടിയായ സുരക്ഷാ ജീവനക്കാരന് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമീപത്തെ സ്കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.
ക്യാംപസിലെത്തിയ കുട്ടികളുടെ ചിത്രം പകർത്തിയശേഷം ഇതിൽ പ്ലസ് വൺ വിദ്യാർഥിനിയെ കാടിനടുത്ത ഭാഗത്തേക്ക് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു.കുട്ടികൾ ക്ലാസ് കട്ട് ചെയ്താണ് എത്തിയത് എന്നും പ്രിൻസിപ്പലിനെ അറിയിക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുതിയാണ് പീഡിപ്പിച്ചതെന്നാണ് പരാതി.