കേരളത്തിൽ പിടിക്കാൻ ബിജെപി; ചുമതല കേന്ദ്രമന്ത്രിമാർക്ക്
ന്യൂ ഡൽഹി: ഹൈദരാബാദിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ‘മിഷൻ ദക്ഷിണേന്ത്യ 2022’ പ്രഖ്യാപിച്ചത്. തെലങ്കാനയും തമിഴ്നാടുമാണ് ബി.ജെ.പിയുടെ ആദ്യ ലക്ഷം. ഈ മേഖലകളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവന്ന് അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ പദ്ധതി.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പദ്ധതികളും ബിജെപി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നിലം തൊടാൻ പോലും കഴിയാതിരുന്ന കേരളത്തിൽ ഇത്തവണ ആറ് സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. മണ്ഡലം പിടിച്ചെടുക്കാൻ നേതൃത്വം കേന്ദ്രമന്ത്രിമാരെ തന്നെയാണ് ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, ആറ്റിങ്ങൽ, കാസർഗോഡ് എന്നീ അഞ്ച് മണ്ഡലങ്ങളെ ബിജെപി എ പ്ലസ് മണ്ഡലങ്ങളായി പ്രഖ്യാപിച്ചിരുന്നു. സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരെയാണ് പാർട്ടി രംഗത്തിറക്കുകയും ചെയ്തു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും അനായാസം വിജയിക്കുകയും ആറ്റിങ്ങൽ, തൃശ്ശൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ശക്തമായ പോരാട്ടം നടത്തി വോട്ട് വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.