ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെ രാജി പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെ രാജി പ്രഖ്യാപിച്ചു. സർവ്വകക്ഷി സർക്കാരിനായി വഴങ്ങുന്നുവെന്ന് വിക്രമ സിംഗെ. പദവി ഒഴിയണമെന്ന് പ്രധാനമന്ത്രിയോട് സർവ്വകക്ഷി യോഗം നിർദ്ദേശിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി നിർദ്ദേശം അംഗീകരിക്കുന്നതായി വിക്രമസിംഗെ.
കൊളംബോയില്‍ അടിയന്തരമായി ചേര്‍ന്ന യോഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടുള്ള യോഗ തീരുമാനം ഗോതബായയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാര്‍ട്ടികള്‍ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷണങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു