തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശത്തോടെയുള്ള കൊട്ടിക്കലാശം പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രചരണം അവസാനിപ്പിക്കണം. മുൻകാലങ്ങളിലേതുപോലെയുള്ള കൊട്ടിക്കലാശം ഇത്തവണ അനുവദിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ വ്യക്തമാക്കി. പൊതു ഇടങ്ങളിൽ വന്ന് ആൾകൂട്ടമായി വന്നുള്ള പ്രകടനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.