യു.ജി പ്രവേശനം- അവസാനതിയ്യതി നീട്ടി

യു.ജി പ്രവേശനം- അവസാനതിയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലൈ 29 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

തെറ്റ് തിരുത്താം.

ഇതിനകം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ (പേര്, ജനനതിയ്യതി എന്നിവ ഒഴികെ) ലോഗിൽ ചെയ്ത് തിരുത്താവുന്നതാണ്. റീ വാല്യേഷനിൽ മാർക്കിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താവുന്നതാണ്. പേര്, ജനനതിയ്യതി എന്നിവയിലെ തെറ്റുകൾ തിരുത്തുന്നതിനായി ugsws@kannuruniv.ac.in എന്ന മെയിൽ ഐഡിയിയിലേക്ക് മെയിൽ അയക്കേണ്ടതാണ്. 2022 ജൂലൈ 29 ന് ശേഷം ഈ അവസരം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഇതിനകം രജിസ്റ്റർ ചെയ്തവർ ലോഗിൻ ചെയ്ത് അപേക്ഷയിൽ തെറ്റുകൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.