സവാഹിരിയെ വധിച്ച ഡ്രോണിന്റെ നിയന്ത്രണം കിർഗിസ്ഥാനിൽ നിന്ന് എന്ന് സൂചന
ഇസ്ലാമാബാദ്: അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിക്കാൻ ഉപയോഗിച്ച ഡ്രോണ്‍ വടക്കൻ കിർഗിസ്ഥാനിലെ മനാസിൽ ഗാൻസി വ്യോമതാവളത്തിൽ നിന്നാണ് നിയന്ത്രിച്ചതെന്ന് സൂചന. ഒരു കാലത്ത് അമേരിക്കൻ സൈനിക താവളമായിരുന്നു ഗാൻസി. വ്യോമസേനക്കായിരുന്നു ഗാൻസിയുടെ നിയന്ത്രണം. ഇത് 2014 ജൂണിൽ കിർഗിസ്ഥാൻ സൈന്യത്തിന് കൈമാറിയിരുന്നു. ഡ്രോൺ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്നോ കാബൂളിലെത്താൻ സ്വീകരിച്ച വഴിയെക്കുറിച്ചോ യുഎസ് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിർപൂരിലെ വീടിന്റെ ബാൽക്കണിയിൽ ഞായറാഴ്ച രാവിലെ 6.18 നാണ് സവാഹിരി കൊല്ലപ്പെട്ടത്. ഡ്രോണിൽ നിന്ന് രണ്ട് ഹെൽഫയർ മിസൈലുകളാണ് അമേരിക്ക തൊടുത്തത്. യു.എസ്. ചാരസംഘടനയായ സി.ഐ.എ. ആണ് ദൗത്യം പൂർത്തീകരിച്ചത്.