സിസ്റ്റർ അഭയ കൊലപാതക കേസിൻ്റെ വിധി നാളെ

സിസ്റ്റർ അഭയ കേസിൽ വിധി നാളെ.അഭയ കൊലപ്പെട്ട് 28 വർഷങ്ങള്‍ക്കു ശേഷമാണ് വിധി തിരുവനന്തപുരം സിബിഐ കോടതി പറയുന്നത്.

രഹസ്യമൊഴി നൽകിയ സാക്ഷിയുൾപ്പെടെ കൂറുമാറിയ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമാണ്.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ്,​ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാൻ സി.ബി.ഐയും മൂന്നു തവണ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും അതു തള്ളി

വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പുതിയ അന്വേഷണസംഘം 2008 നവംബർ 19 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.