വൈദ്യുതി മുടങ്ങും

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തായത്തെരു, പാർസി ബംഗ്ലാവ്, കസാന കോട്ട, വലിയവളപ്പ് കാവ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ 10 മണി വരെയും തളാപ്പ് അമ്പലം, പോതിയോട്ട് കാവ്, അമ്പാടിമുക്ക്, തളാപ്പ് വയൽ, ഓലച്ചേരികാവ്, യോഗശാല റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ച 2.30 മണി വരെയും വൈദ്യുതി മുടങ്ങും.

കാർത്തികപുരം സെക്ഷനിൽ എൽടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ മാങ്ങാകവല ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

ചപ്പാരപ്പടവ് സെക്ഷനിൽ എച്ച്ടി ലൈനിൽ തട്ടി നിൽക്കുന്ന തെങ്ങോലകളും മരച്ചിലകളും വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ 8.30 മണി മുതൽ വൈകീട്ട് 5.30 വരെ പൂനംകോട്, തേറണ്ടി, കൂവേരി സോമേശ്വരി, സിഎച്ച് സോയിൽ ബ്രിക്‌സ്, ആറാം വയൽ, രാമപുരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശിവപുരം സെക്ഷന് കീഴിൽ 11 കെ വി കെ എസ് ടി പി റോഡ് പ്രവൃത്തി ഉള്ളതിനാൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ കുഴിക്കൽ, കരിമ്പാലൻ കോളനി, വെങ്ങലോട്, പെരിഞ്ചേരി , കൂളിക്കടവ്, കയനി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വെള്ളൂർ ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിണർമുക്ക്, പായം, പുത്തൂർ ഒയോളം ട്രാൻസ്‌ഫ്രോർമർ പരിധിയിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷനു കീഴിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.00 വരെ കോയിപ്ര, താളിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ച 12 മണി മുതൽ നാല് മണി വരെ കൈതപ്രം, ഭാസ്‌കര, പുനിയങ്കോട് ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച നഴ്‌സിംഗ് കോളേജ്, ബാലം, ബാലം തെരുവ്, നമ്പിയർ പീടിക പരിധിയിൽ രാവിലെ ഒമ്പത് മണിമുതൽ രണ്ട് മണിവരെയും എൻടിടിഎഫ്, എൻടിടിഎഫ് അനക്‌സ്, ചിറക്കകാവ്, ഇല്ലിക്കുന്ന് പരിധിയിൽ ഉച്ചക്ക് രണ്ട് മണി മുതൽ ആറ് മണി വരെയും വൈദ്യുതി മുടങ്ങും.