കരിപ്പൂർ ദുരന്തം: വിവിധ ആശുപത്രികളിൽ രക്തം ആവശ്യമുണ്ട്
കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല…
കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളവർക്കായി വിവിധ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരാകുന്നവർ ഈ ആശുപത്രികളുമായി ബന്ധപ്പെടുക.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.
ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മിംസിലേക്കും ഒ നെഗറ്റീവ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ ആശുപത്രിയിൽ എത്തണം. എല്ലാ ജാഗ്രതാനിർദേശങ്ങളും പാലിച്ച്, സ്വയം ആരോഗ്യം ഉറപ്പുവരുത്തിയവർ മാത്രമേ എത്താവൂ. അത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
..