വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി:വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
പതിനൊന്ന് മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറക്കും.
ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കുന്നതോടെ കൊച്ചിയുടെ ഗതാഗതത്തിന്റെ മുഖച്ഛായ മാറും. ഭാരപരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദ്ഘാടനം.
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി തോമസ് ഐസക്കാണ് മുഖ്യാതിഥി. 2017 ഡിസംബറിലാണ് വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണമാരംഭിച്ചത്. അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളം.
നിര്‍മാണച്ചെലവ് 85 കോടി രൂപ. 701 മീറ്ററാണ് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നീളം. എഴുപത്തിനാലര കോടിയാണ് നിര്‍മാണച്ചെലവ്.