ലഹരിവിരുദ്ധ ദിനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനം ഗാന്ധിജയന്തി ദിനത്തിൽ നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 2നാണ് ഇത്തരമൊരു പരിപാടി ആരംഭിക്കേണ്ടത്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കത്തോലിക്കാ മെത്രാൻമാരുടെ സമിതി (കെസിബിസി) ഉന്നയിച്ച എതിർപ്പിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും പദ്ധതിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.