ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു.

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു.

സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 49,733ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന് 14,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1106 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 336 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല.

ഭാരതി എയർടെൽ, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, റിലയൻസ്, എൻടിപിസി, ഇൻഫോസിസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ടിസിഎസ്, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.