ഭാരത് ജോഡോ; രാഹുലിനൊപ്പം നടന്ന് കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ കുടുംബം
ബെംഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്നു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം. ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുൽ ഗാന്ധിയെ അനുഗമിച്ചു.
ഗൗരി സത്യത്തിന് വേണ്ടി നിന്നു, ഗൗരി ധൈര്യത്തോടെ നിലകൊണ്ടു. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യാഥാർത്ഥ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ അവരുടെ ആശയങ്ങൾക്കൊപ്പമാണ് നിലകൊളളുന്നതെന്നും ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ആ ശബ്ദത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ലെന്നും ഗൗരിയുടെ കുടുംബത്തോടൊപ്പം നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെ വിജയിപ്പിക്കാൻ ഞങ്ങൾ ഒരിക്കലും മടിക്കില്ലെന്ന് ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു. വ്യാഴാഴ്ച മാണ്ഡ്യയിൽ നിന്ന് ആരംഭിച്ച യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു.