​’ഗജനിക്ക്’ രണ്ടാം ഭാ​ഗം; തീരുമാനം ഉടനെന്ന് റിപ്പോർട്ട്

ഭാഷ ഭേദമന്യേ സിനിമാപ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. നടൻ സൂര്യയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു ഗജനി. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അസിൻ ആയിരുന്നു നായിക. ഇപ്പോൾ, ഗജാനി റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷം, ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് എആർ മുരുഗദോസ് താരവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ഇത് മൂന്നാം തവണയാണ് സൂര്യ-മുരുഗദോസ് കോമ്പോ ഒന്നിക്കുന്ന്. സൂര്യ നായകനായെത്തിയ ‘ഏഴാം അറിവ്’ എന്ന ചിത്രം സംവിധാനം ചെയ്തത്
മുരുഗദോസ് ആയിരുന്നു.

2005-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഗജനി. സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിച്ചത്. അസിനും നയൻതാരയുമാണ് നായികമാരായി എത്തിയത്. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നയൻതാര ചിത്രത്തിന്‍റെ ഭാഗമാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ നായകനായെത്തിയത് ആമിർ ഖാൻ ആയിരുന്നു.