കെ.വി വിജയദാസ് എംഎല്‍എ അന്തരിച്ചു
തൃശ്ശൂർ: കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. 2011 ലും 2016 ലും16 കോങ്ങാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കേരള കർഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്.