രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ ഇടിവ്
ന്യൂ ഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ സംഭരിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും ശേഖരണത്തിൽ 2021 നെ അപേക്ഷിച്ച് 37 ശതമാനം കുറവുണ്ടായി. അതേസമയം, ഇത് കരുതൽ ശേഖരത്തേക്കാൾ കുറവല്ല. എഫ്സിഐയുടെ കണക്കുകൾ പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ കരുതൽ ശേഖരത്തേക്കാൾ 66 ശതമാനം കൂടുതലാണിത്.
സാധാരണയായി 30.55 ദശലക്ഷം ടൺ ഭക്ഷ്യധാന്യം കരുതൽ ശേഖരമായി സംഭരിക്കണമെന്നാണ് ചട്ടം. നിലവിൽ 51.14 ദശലക്ഷം ടൺ ധാന്യം സംഭരിച്ചിട്ടുണ്ടെങ്കിലും ഇത് കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനം കുറവാണ്.
ഗോതമ്പിന്റെ സംഭരണത്തിലെ ഇടിവും, സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഭാഗമായി ധാന്യം നൽകേണ്ടി വന്നതും, ഭക്ഷ്യധന്യ ശേഖരത്തെ കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കാൻ കാരണമായി.