ആരോഗ്യത്തിന് നല്ലതെന്ന് പ്രചാരണം; ചൈനയിൽ വൈറൽ ആയി മുതല നടത്തം
ഇന്ന് ആരോഗ്യത്തോടെയും ഫിറ്റായും തുടരാനുള്ള നിരവധി വഴികൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാറുണ്ട്. അത്തരത്തിൽ ചൈനയിൽ ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത് മുതല നടത്തമാണ്.
തികച്ചും അജ്ഞാതമായിരുന്ന ഈ മുതല നടത്തം ഇപ്പോൾ ചൈനയിൽ വൈറൽ ആണ്. പ്രായമായവർ ഉൾപ്പെടെ നിരവധി ആളുകളാണ് ഇത് ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് നല്ലതാണെന്നും നടുവേദനയെ ഇല്ലാതാക്കുമെന്നും ഇത് പ്രചരിപ്പിക്കുന്നവർ പറയുന്നു. എന്നിരുന്നാലും, ഇതിന് ഡോക്ടർമാരുടെയോ വിദഗ്ധരുടെയോ കൃത്യമായ പിന്തുണയില്ല.
എസ്.സി.എം.പി മീഡിയ ഔട്ട്‍ലെറ്റ് പറയുന്നതനുസരിച്ച്, ഇത് ചെയ്യുന്ന ഗ്രൂപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 69 വയസ്സുള്ള ഒരാളാണ്. ലി വെയ് എന്നയാളാണ് പരിശീലകൻ. “ഹെർണിയേറ്റഡ് ഡിസ്കുമായി ബന്ധപ്പെട്ട് എനിക്ക് മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, എട്ട് മാസം ഇത് ചെയ്ത ശേഷം എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല”, ലി വെയ് പറഞ്ഞു.