ഇലന്തൂർ നരബലിയുടെ ഇര റോസ്ലിയുടെ മകളുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ
തൃശ്ശൂർ: ഇലന്തൂർ ഇരട്ട നരബലിയുടെ ഇരയായ റോസ്ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവിനെയാണ് (44) എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ മഞ്ജു വർഗീസ് മകനോടൊപ്പം എറണാകുളത്തെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ബിജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ട്രസ്സ് വർക്ക് ജോലിക്കാരനാണ് ബിജു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. ബിജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.