ഗതാഗത നിരോധനം
കോലത്തുവയല്‍-പാളിയത്ത് വളപ്പ്-ചെറുപാന്തോട്ടം-വെള്ളിക്കീല്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായി പണ്ണേരി മില്‍ ജംഗ്ഷന് മുതല്‍ പാന്തോട്ടം അമ്പലം വരെയുള്ള ഭാഗം പൂര്‍ണമായും അടച്ചിടുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ജനുവരി 11 മുതല്‍ 17 വരെ നിരോധിച്ചു. പാളിയത്ത് വളപ്പില്‍ നിന്നും ചെറുകുന്നുതറ വരെയും തിരിച്ചും സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ പണ്ണേരി ജംഗ്ഷന്-റേഷന്‍ കട-വെള്ളിക്കീല്‍ കൈരളി വായനശാല വഴി സര്‍വ്വീസ് നടത്തണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് ചില്‍ഡ്രന്‍സ് പാര്‍ക്ക് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ജനുവരി 13 മുതല്‍ ഒരാഴ്ചത്തേക്ക് നിരോധിച്ചതായി പയ്യന്നൂര്‍ എല്‍ എസ് ജി ഡി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.