ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധംകേരളാ പോലീസ്_
പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക്ക്ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ്കൂടിയായ വിദ്യാർത്ഥിക്ക് സുഖമില്ലാതാവുകയും ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആൾ പകർത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.