കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം

കണ്ണൂര്‍: കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം. വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യമായ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാടാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്.

വിദേശ വിമാന കമ്ബനികള്‍ക്ക് കണ്ണൂരില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം നിഷേധാത്മകമായ നിലപാടാണ് തുടരുന്നത്.

ഇത് പ്രതിഷേധാര്‍ഹമാണെന്നും ഡോ ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

ഇന്ത്യ 116 രാജ്യങ്ങളുമായാണ് പോയിന്റ് ഓഫ് കോള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ച കേന്ദ്ര തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വികസനത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്.

വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
👇👇👇👇👇
https://chat.whatsapp.com/KuecTndd3GlKn1jVI5sTqJ