കണ്ണൂരിൽ വനിതകൾക്കായി തൊഴിൽമേള

കണ്ണൂർ:- കേരള നോളജ് ഇക്കണോമി മിഷൻ, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ എന്നിവ ചേർന്ന് 25-ന് തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ എട്ടുമുതൽ കണ്ണൂർ ഗവ. കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലാണ് മേള.

അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. സർക്കാരിന്റെ നോളജ് ഇക്കണോമി മിഷൻ വികസിപ്പിച്ചെടുത്ത ഡി.ഡബ്ല്യു.എം.എസ്. (ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടൽ വഴി രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ഡി.ഡബ്ല്യു.എം.എസ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭിക്കും. വെബ്സൈറ്റ്: kshreekdisc.knr@gmail.com ഫോൺ: 04972702080.