ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്ത് പൊലീസ്.
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്ത് മുഴക്കുന്ന് പൊലീസ്. ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിലാണ് പൊലീസ് നടപടി. ആറ് മാസത്തെ തടവിനും ഉത്തരവുണ്ട്. ആകാശിനെതിരായ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ആകാശിനെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസും ഉയര്‍ന്നത്