കേരളത്തിൽ ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ്
ന്യൂഡൽഹി:കേരളത്തിൽ ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടത്തും.മെയ് 2 ന് വോട്ടെടുപ്പ്.
കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. മാർച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള തീയതി മാർച്ച് 22നാണ്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ്. അസമിൽ മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുക. എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടെ എണ്ണം 40,771 ആയി വർധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. ഒരു മണ്ഡലത്തിൽ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്.
തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് പരീക്ഷ, പ്രത്യേക ഉത്സവ സീസൺ കൂടി പരിഗണിച്ച്.
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ.
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചുപേർക്ക് മാത്രം അനുമതി.
പത്രിക സമർപ്പിക്കാൻ മൂന്നുപേർ. സ്ഥാനാർത്ഥിക്ക് ഒപ്പം രണ്ടു പേർക്കു മാത്രം അനുമതി.
പോളിംഗ് സമയം ഒരു മണിക്കൂർ കൂട്ടിയിട്ടുണ്ട്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.
കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകൾ.
അഞ്ചിടങ്ങളിൽ ആയി തിരഞ്ഞെടുപ്പ് നടക്കുന്നത് ആകെ 824 സീറ്റുകളിലേക്കാണ്.
കേരളം:140
അസം:126
തമിഴ് നാട്:234
ബംഗാൾ:294
പുതുച്ചേരി:30
ആകെ 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും.
ബീഹാർ തെരഞ്ഞെടുപ്പ് അഭിമാന നേട്ടമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ബീഹാറിൽ മുൻകാലങ്ങളെകാൾ മികച്ച പോളിങ് ശതമാനവും ഉണ്ടായി. കോവിഡിനിടയിലും വിജയകരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കി എന്ന് അദ്ദേഹം പറഞ്ഞു.