കോഴിക്കോട്: മൂന്നുദിവസം നിശ്ചലമായ ഇന്ധന വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലാണ്.