സംസ്ഥാനത്ത് വൈകുന്നേരം 6 മുതല്‍ 11 വരെ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈകുന്നേരം ആറ് മണി മുതല്‍ 11 മണിവരെയുളള പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍.
പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 5,024 മെഗാവാട്ട് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 5,024 മെഗാവാട്ട് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
എന്നാല്‍ വൈദ്യുതി നിയന്ത്രണം തല്‍ക്കാലത്തേക്ക് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പുറത്തു നിന്നുളള വൈദ്യുതി ലഭ്യത കുറഞ്ഞാല്‍ മാത്രമേ അത്തരത്തിലൊരു നടപടിയിലേക്ക് കടക്കേണ്ടതുളളു എന്നും അദ്ദേഹം വ്യക്തമാക്കി. വേനല്‍ച്ചൂടിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത്.
സംസ്ഥാനത്തേക്ക് വൈദ്യുതി കൊണ്ടുവരുന്ന ലൈനുകളുടെയും സബ്സ്റ്റേഷനുകളുടെയും ശേഷി 3410 മെഗാവാട്ട് ആണ്. അതിനാല്‍ പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചാലും ലൈനുകളിലൂടെ ശേഷിക്കുറവ് കാരണം എത്തിക്കാന്‍ സാധിക്കില്ല. ആഭ്യന്തര ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ചാല്‍ പോലും 1600-1700 മെഗാവാട്ട് മാത്രമെ ലഭിക്കൂ. അവധി ദിവസങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉപയോഗം കുറയുന്നതെന്നും പുറത്ത് നിന്നും വാങ്ങി ഈ പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപയോഗവും ക്രമാധീതമായി വര്‍ധിച്ചത്. ചൊവ്വാഴ്ച്ച മാത്രം ഉപയോഗിച്ചത് 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. 17ാം തിയ്യതി 100.35 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം തുടര്‍ച്ചയായ ദിവസങ്ങളില്‍ നൂറു ദശലക്ഷം യൂണിറ്റിലെത്തുന്നത്.