പൂരത്തിന്റെ ആഘോഷത്തിനു മുൻപ് അരികൊമ്പനെ പിടിക്കാൻ ആയത് വലിയ നേട്ടമെന്ന് വനംമന്ത്രി
തൃശൂർ പൂരത്തിന്റെ ആഘോഷത്തിനു മുൻപ് അരികൊമ്പനെ പിടിക്കാൻ ആയത് വലിയ നേട്ടമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. അരികൊമ്പനെ പൂരത്തിന് മുൻപ് പിടിക്കാൻ സർക്കാർ തീരുമാനിച്ചു,
പുരം എല്ലാവർക്കും സന്തോഷത്തോടെ ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അരികൊമ്പനെ രാത്രി 11മണിയോടെ വൈദ്യ പരിശോധന നടത്തി. കാട്ടിൽ തുറന്നു വിടും മുൻപ് പരിശോധിച്ചു. ദേഹത്തു ചെറിയ പോറൽ ഉണ്ട്. ആന്റി ബയോട്ടിക് നൽകി. അരികൊമ്പന് ചികിത്സ നൽകി. ഇനി നിരന്തരം വനം വകുപ്പ് നിരീക്ഷിക്കും. കോളർ ഐഡിയിലൂടെ ആനയുടെ അസ്വസ്ഥത ഉൾപ്പടെ നിരീക്ഷിക്കും. നിരീക്ഷണം 24 മണിക്കൂറും തുടരും. തത്സമയം ദൃശ്യങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുമെന്ന് വനംമന്ത്രി വിശദീകരിച്ചു