‘മോക്ക’കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുന്നതായി റിപ്പോർട്ട്. ന്യൂനമർദ്ദം നാളെ മുതൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘മോക്ക’ എന്നാണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. തുടക്കത്തിൽ ബംഗ്ലാദേശ്- മ്യാന്മാർ തീരത്തേക്കാണ് മോക്കയുടെ സഞ്ചാര പാത. ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മെയ് 12 വരെയാണ് കേരളത്തിൽ കനത്ത മഴ തുടരുക. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയും അനുഭവപ്പെടുന്നതാണ്. അതേസമയം, മെയ് 11- ന് വയനാട് ജില്ലയിൽ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ച് ദിവസങ്ങളിലും കനത്ത മഴ ലഭിക്കുന്നതിനാൽ, ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്. കൂടാതെ, ഇടിമിന്നലുകൾ ഉള്ള സമയത്ത് കൃത്യമായ മുൻകരുതലകളും സ്വീകരിക്കണം.