സഞ്ചാരികള്‍ക്ക് വേണ്ടി പുതിയ സംവിധാനങ്ങളൊരുക്കി യു.എ.ഇയിലെ വിമാനക്കമ്ബനികള്‍.
യു.എ.ഇയിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി പുതിയ സംവിധാനങ്ങളൊരുക്കി യു.എ.ഇയിലെ വിമാനക്കമ്ബനികള്‍.
ദുബൈ ആസ്ഥാനമായ എമിറേറ്റ്സും അബൂദബി ആസ്ഥാനമായ ഇത്തിഹാദുമാണ് ഏറ്റവും പുതിയ സൗകര്യങ്ങളൊരുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയെ പ്രാല്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് എമിറേറ്റ്സും ഇത്തിഹാദും ധാരാണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. യു.എ.ഇ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രദേശങ്ങളിലെത്താന്‍ അവസരമൊരുക്കുന്നതാണ് കരാര്‍.
ദുബൈയില്‍ ഇറങ്ങിയ യാത്രക്കാരന് അബൂദബി വഴി മടങ്ങാനും, അബൂദബിയില്‍ ഇറങ്ങിയയാള്‍ക്ക് ദുബൈ വഴി മടങ്ങാനും ഒറ്റ ടിക്കറ്റില്‍ സാധ്യമാകുന്ന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ഇതുവഴി ഒരു യാത്രയില്‍ തന്നെ രണ്ട് പ്രദേശങ്ങളും സമയനഷ്ടമില്ലാതെ സഞ്ചരിക്കാന്‍ അവസരമൊരുങ്ങും. ഇതുവഴി വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യമായാണ് ഇത്തരമൊരു ധാരണ ഇരു വിമാനക്കമ്ബനികളും ഒപ്പുവെക്കുന്നത്.