അടിപ്പാത അടച്ചിടും

വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള അഴീക്കൽ-മന്ന (വളപട്ടണം റോഡ് അടിപ്പാത) അണ്ടർ ബ്രിഡ്ജ് (ആർയുബി 1115) മെയ് 18ന് രാവിലെ ഒമ്പത് മണി മുതൽ രാത്രി 11 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.