എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും ഫലം പ്രഖ്യാപിക്കുക. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുൻപാണ് ഫലം പുറത്തുവിടുന്നത്.

ടിഎച്ച്എസ്എൽസി., ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. നാലുമുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. ‌

ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. ഫലമറിയാൻ കൈറ്റിന്റെ നേതൃത്വത്തിൽ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിനുപുറമെ ‘സഫലം 2023’ എന്ന മൊബൈൽ ആപ്പും സജ്ജമാക്കി.