ഉപരാഷ്ട്രപതിക്ക് കണ്ണൂരിൽ വൻ സുരക്ഷ

കണ്ണൂർ: ഒരു ദിവസത്തെ സന്ദർശനത്തിനായി 22-ന് കണ്ണൂരിൽ എത്തുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്‌ വൻ സുരക്ഷ ഒരുക്കി പോലീസ്.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നായി ആയിരത്തിൽ അധികം പോലീസുകാരെ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വിവിധയിടങ്ങളിൽ വിന്യസിക്കും.

ഗതാഗത നിയന്ത്രണവും ഉണ്ടാകും. മട്ടന്നൂർ മുതൽ പാനൂർ വരെ എല്ലാ റോഡുകളും പോലീസ് നിരീക്ഷണത്തിലാകും.