കണ്ണൂരിൽ ട്രെയിനിന് അജ്ഞാതൻ തീയിട്ടു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഹാൾട്ട് ചെയ്തിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിൻ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു.
ഇതേ ട്രെയിനിൽ കഴിഞ്ഞ ഏപ്രിൽ 2 ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു
.അന്ന് 3 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
മുഖ്യപ്രതി ഷാരൂഖ് സെയിഫി പിടിയിലായ കേസിൽ NIA അന്വേഷണം നടത്തുന്നതിനിടെയാണ് ഇതേ ട്രെയിനിന് കണ്ണൂരിൽ വച്ച് അജ്ഞാതൻ തീ കൊളുത്തിയത്. സംഭവത്തിൽ റെയിൽവേ പോലീസും ആർ.പി.എഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്