സഹകരണ ബാങ്കുകൾക്ക് ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
ഈ വർഷം പ്രാഥമിക സംഘങ്ങൾക്ക് കീഴിൽ 2000 ജന്‍ ഔഷധികേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്രം സഹകരണ മന്ത്രാലയം അനുമതി നൽകി.രാജ്യമാകെ നിലവിൽ 9400 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.വ്യക്തിഗത സംരംഭകർക്കും എൻ.ജി.ഒകൾക്കും സർക്കാർ നോമിനികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ
അനുവദിക്കുന്നത്.ഈ പട്ടികയിലേക്കാണ് സഹകരണ സംഘങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത്.. ഏതെല്ലാം സംഘങ്ങള്‍ക്കാണ് കേന്ദ്രം തുറക്കാന്‍ അനുമതി നനൽകേണ്ടത് എന്ന് ഉടൻ തീരുമാനിക്കും.
പ്രാഥമിക സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും കൂടുതലൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അതേസമയം സർവിസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്രത്തിന്റെ ഈ വാഗ്ദാനങ്ങൾ എന്നാണ് വിലയിരുത്തൽ.