കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം തീർഥാടനയാത്ര.
കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി. ആഴ്ചയിൽ രണ്ട് ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ യാത്ര. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള യാത്രക്ക് പുറമേയാണ് ഈ സൗകര്യം.
ശനിയും ഞായറുമാണ് ഈ സൗകര്യം. ജൂൺ പത്തിനാണ് ഈ യാത്ര ആരംഭിച്ചത്. വൈശാഖോത്സവം അവസാനിക്കുന്ന ജൂൺ 28 വരെ തുടരും. രാവിലെ കണ്ണൂരിൽ നിന്നു 6 മണിക്ക് പുറപ്പെട്ട് ഇരിക്കൂർ മാമാനത്ത് ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പുരളിമല (ഉച്ചഭക്ഷണം- അവിടുത്തെ ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം), ഉച്ച ഭക്ഷണത്തിന് ശേഷം 2 മണിക്ക് കൊട്ടിയൂർ എത്തും.
കൊട്ടിയൂരും മറ്റ് ക്ഷേത്രങ്ങളും സന്ദർശിച്ച് വൈകിട്ട് 7.30യോടെ തിരികെ കണ്ണൂരിൽ എത്തും വിധമാണ് യാത്ര. സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പർ ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 630 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: 9496131288, 8089463675.