എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ ഭക്ഷണം നിർത്തലാക്കി; ഇനി പുതുക്കിയ ഭക്ഷണ മെനു
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു.പതിനെട്ട് വര്‍ഷമായി പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ സൗജന്യ ഭക്ഷണം അടക്കം നൽകിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തി വന്നത്. ചെലവ് ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകി വന്ന ഇളവുകൾ നേരത്തെ എയർ ഇന്ത്യ വെട്ടികുറച്ചിരുന്നു.അതെ സമയം ടാറ്റാ ഗ്രൂപ്പ് അറിയാതെയാണ് സി ഇ ഒ സൗജന്യ ഭക്ഷണം വെട്ടിക്കുറച്ചതെന്ന് ആക്ഷേപവും ഉണ്ട്.ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുൻകൂറായി അടയ്ക്കണം. ജൂൺ 22 മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരിക.