തയ്യല്‍ തൊഴിലാളി ക്ഷേമനിധി പെന്ഷന് മസ്റ്ററിങ്
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും പെൻഷൻ ലഭിച്ചു വരുന്ന ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിങ് നടത്താത്ത പെൻഷൻ ഗുണഭോക്താക്കള്‍ ജൂണ്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാര്‍കാര്‍ഡ് സഹിതം ബയോമെട്രിക് മസ്റ്ററിങ് നടത്തണം.
അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിങ് സാധ്യമാകാത്ത കിടപ്പു രോഗികളെ സംബന്ധിച്ച വിവരം സമീപത്തെ അക്ഷയ കേന്ദ്രത്തില്‍ അറിയിച്ചാല്‍ അക്ഷയ പ്രതിനിധി വീട്ടില്‍ എത്തി മസ്റ്ററിങ് ചെയ്യും.
ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ മാത്രം ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിങ് പരാജയപ്പെട്ടതിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ട് തിരുവനന്തപുരം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ഹാജരാകണം.