ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.
ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഈജിപ്ത് സന്ദർശിച്ച മോദിക്ക് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയാണ് പുരസ്കാരം സമ്മാനിച്ചത്. നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകുന്ന പതിമൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടികാഴ്ചക്ക് മുൻപായിരുന്നു പുരസ്കാര സമർപ്പണം. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു