ഡിജിപിയും സംസ്ഥാന പൊലീസ് മേധാവിയുമായ അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കും
ഡിജിപിയും സംസ്ഥാന പൊലീസ് മേധാവിയുമായ അനില്‍കാന്ത് വെളളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. വിരമിക്കുന്ന പൊലീസ് മേധാവിക്ക് സേന നല്കുന്ന വിടവാങ്ങല്‍ പരേഡ് വെളളിയാഴ്ച രാവിലെ 7.45 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഉച്ചയ്ക്ക് 12 ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.