ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു
ബീഡ്: മഹാരാഷ്ട്രയില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ബീഡ്-പാര്‍ലി ഹൈവേയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിയന്ത്രണം നഷ്ടമായ ട്രക്ക് ഒരു കാറിലും ബൈക്കിലും ഇടിച്ചിരുന്നു. ഇതില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്.