സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സജീവ അംഗങ്ങളായിട്ടുളളവരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ വരെയും, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്സുകള്‍ ഉള്‍പ്പെടെയുളള വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു.

കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒക്ടോബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറം www.peedika.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, വിദ്യാര്‍ഥിയുടെ എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റ് , അനുബന്ധ മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരികളുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0497-2706806.